Latest NewsIndia

ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം കൊലപാതകം? ശരീരത്തിൽ മുറിവുകൾ, സഹായികൾ അറസ്റ്റിൽ

പാട്ന: ദുരൂഹ​ സാഹചര്യത്തിൽ മരിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റുമോർ‌ട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സൊണാലിയുടെ രണ്ട് സഹായികളെ അറസ്റ്റ് ചെയ്തു. സുധീര്‍ സാഗ്വാൻ, സുഖ്വീന്ദര്‍ വാസി എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച നടന്ന മൃതദേഹപരിശോധനയിൽ സൊനാലിയുടെ ശരീരത്തിൽ മൂർച്ചയുള്ള എന്തോകൊണ്ട് മുറിവുകളേറ്റിട്ടുണ്ടെന്ന് കണ്ടെത്തി.

ബുധനാഴ്ച അഞ്ജുന പോലീസില്‍ നല്‍കിയ പരാതിയില്‍ ഫോഗട്ടിന്റെ സഹോദരന്‍ റിങ്കു ധാക്കയാണ് രണ്ട് പ്രതികളുടെയും പേര് പരാമര്‍ശിച്ചത്. ആഗസ്റ്റ് 22ന് ഗോവയില്‍ എത്തിയ ഫോഗട്ടിനൊപ്പം സാഗ്വാനും വാസിയും ഉണ്ടായിരുന്നു. ഫോഗട്ട് താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സാഗ്വാന്‍, വാസി എന്നിവരുടെ മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഗോവയില്‍ വെച്ച് സൊണാലി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നാലെ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു. 42 വയസായിരുന്നു. ഓഗസ്റ്റ് 22-ന് തന്റെ ചില സ്റ്റാഫ് അംഗങ്ങളോടൊപ്പം ഗോവയിലേക്ക് എത്തിയ സോണാലി ആഗസ്റ്റ് 24 ന് തിരിച്ചു പോകാനിരുന്നതാണ്. തിങ്കളാഴ്ച രാത്രി പാര്‍ട്ടിക്ക് പോയ സൊണാലി തിരിച്ചെത്തി മണിക്കൂറുകള്‍ക്ക് ശേഷം അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button