KeralaLatest News

ആശങ്ക പരത്തി മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി; ബോംബ് സ്ക്വാഡ് എത്തിയപ്പോള്‍ കണ്ടത്

മലപ്പുറം: ആശങ്ക പരത്തി തിരൂരിലെ മീന്‍ മാര്‍ക്കറ്റില്‍ അജ്ഞാത പെട്ടി. രാവിലെ ഒൻപത് മണിയോടെയാണ് മാര്‍ക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ ഈ പെട്ടി കാണുന്നത്. വര്‍ണ്ണക്കടലാസുകൊണ്ട് പൊതിഞ്ഞ പെട്ടി എല്ലാവരെയും ആശങ്കയിലാഴ്ത്തി. പൊലീസെത്തി ആളുകളെ മാര്‍ക്കറ്റില്‍ നിന്നൊഴിപ്പിച്ച ശേഷം 11 മണിയോടെ മലപ്പുറത്തുനിന്ന് ബോംബ് സ്ക്വാഡെത്തി. ഉടൻ തന്നെ പെട്ടി ആളൊഴി‌ഞ്ഞ പ്രദേശത്തേക്ക് മാറ്റി. ബോംബ് നിർവീര്യമാക്കാനുള്ള എല്ലാവിധ മുൻകരുതലുകളോടെയും നോക്കിയപ്പോൾ കോഴി മാലിന്യം പുറത്തുചാടുകയായിരുന്നു. ആളുകളെ പരിഭ്രാന്തരാക്കാന്‍ ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button