Latest NewsKeralaNattuvartha

സ്വകാര്യ ബസ് അപകടത്തിൽപെട്ടു : നിരവധിപേർക്ക് പരിക്ക്

കോട്ടയം : സ്വകാര്യ ബസ് അപകടത്തിൽപെട്ട് നിരവധിപേർക്ക് പരിക്ക്. കോട്ടയം ചിങ്ങവനത്ത് എംസി റോഡിൽ ബസ് മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. kottayam-bus-accident

കോട്ടയം – ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് പോകും വഴി വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ടു പോസ്റ്റിലിടിച്ച ശേഷം മറിയുകയായിരുന്നു. പരിക്കേറ്റവർ ചിങ്ങവനത്തെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിൽസ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button