International

ജനാധിപത്യത്തിനായി പ്രതിഷേധം; സുഡാനില്‍ സൈനിക ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു

രാജ്യത്ത് വേണ്ടത് ജനാധിപത്യമാണെന്നും ജനാധിപത്യം കൈവരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് പ്രതിഷേധക്കാര്‍

ജനാധിപത്യത്തിനായി പ്രതിഷേധം , സുഡാനില്‍ സൈനിക ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധം തുടരുന്നു, പ്രതിഷേധ സൂചകമായി സൈനിക ആസ്ഥാനത്ത് നടന്ന, വെള്ളിയാഴ്ച പ്രാര്‍ഥനയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പട്ടാള ഭരണം മാറി ജനകീയ ഭരണം വരും വരെ പ്രക്ഷോഭം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

ജനഹിതങ്ങൾക്കെതിരായിരുന്ന പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിനെ അധികാരത്തില്‍ നിന്ന് നീക്കിയതിന് ശേഷവും രാജ്യത്ത് തുടരുന്ന പ്രതിഷേധം കനത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. പട്ടാള ഭരണം പൂര്‍ണ്ണമായും ഒഴിവാക്കി ജനാധിപത്യം വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പരമ്പരാഗത വേഷങ്ങള്‍ അണിഞ്ഞ് പ്രതിഷേധത്തിന് എത്തിയത്.

ഇതിനിടെ പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീര്‍ ഡാര്‍ഫൂര്‍ മേഖലയില്‍ വംശഹത്യ സംബന്ധിച്ച കേസില്‍ നിലവില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. പ്രസിഡന്‍റിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് നിലവില്‍ രാജ്യത്ത് നടക്കുന്നത്. പ്രസിഡന്‍റിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിട്ടും സൈന്യം ഭരണം പുനരാരംഭിക്കുകയായിരുന്നു. രാജ്യത്ത് വേണ്ടത് ജനാധിപത്യമാണെന്നും ജനാധിപത്യം കൈവരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button