Election NewsLatest NewsIndia

കത്തുന്ന വെയില്‍ കൊള്ളാന്‍ വയ്യ; സ്ഥാനാര്‍ത്ഥി ചെയ്തത് ഇങ്ങനെ

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥികളെ വലയ്ക്കുന്നത് കനത്ത ചൂടാണ്. ചൂട് കണക്കിലെടുക്കാതെ പ്രചരണം നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡയമണ്ട് ഹാര്‍ബറിലെ സ്ഥാനാര്‍ഥിയും മംമ്തയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയുടെ പ്രചാരണം അല്‍പം വ്യത്യസ്തമാണ്. അഭിഷേകിന് കത്തുന്ന വെയില്‍ കൊള്ളാന്‍ വയ്യ. അതിനൊരു വഴിയും അദ്ദേഹം കണ്ടെത്തി. ഇപ്പോള്‍ അഭിഷേക് ബാനര്‍ജി തുറന്ന ജീപ്പില്‍ തന്റെ അണികള്‍ക്കൊപ്പം പ്രചാരണം നടത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

എന്നാല്‍, സൂക്ഷിച്ച് നോക്കിയാല്‍ ഒരു സംഭവം മനസിലാകും. അഭിഷേക് തന്നെയാണോ ഇതെന്ന് സംശയിക്കേണ്ട, യഥാര്‍ഥ സ്ഥാനാര്‍ത്ഥി അല്ല അഭിഷേകിന്റെ പ്രതിമ ആണെന്ന് മാത്രം. കൈകൂപ്പി കഴുത്തില്‍ മാല ഒക്കെ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിമ നില്‍ക്കുന്നത്. വെയിലിലേല്‍ക്കാതെ പ്രചാരണം നടത്തുന്ന അഭിഷേകിനെതിരെ ഇതിനോടകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.

https://twitter.com/rishibagree/status/1121810373936443393

shortlink

Related Articles

Post Your Comments

Related Articles


Back to top button