Latest NewsUAEGulf

യുഎഇയിൽ കാറിന് തീപിടിച്ച് അപകടം : തൊട്ടുപിന്നാലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു

അബുദാബി : റോഡിൽ വെച്ച് കാറിന് തീപിടിച്ച് അപകടം. തൊട്ടുപിന്നാലെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാറിന് തീപിടിച്ചപ്പോൾ കൃത്യമായ അകലം പാലിക്കാതെ സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

https://www.instagram.com/p/Bwy53xhhPtm/?utm_source=ig_web_copy_link

എസ്‌യുവി വാഹനം പൂർണമായും കത്തിനശിച്ചുവെന്നും ആംബുലൻസ്, സിവിൽ ഡിഫൻ ഉദ്യോഗസ്ഥർ പൊലീസ് പട്രോൾസ് തുടങ്ങിയവർ ഉടൻ തന്നെ അപകട സ്ഥലത്ത് എത്തിയെന്നും അബുദാബി പൊലീസ് ട്രാഫിക് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് ആൻഡ് പട്രോൾ ഡിപാർട്ട്മെന്റ് തലവൻ ലഫ്. കേണൽ. ജാബർ സയീദൻ അൽ മൻസൂരി അറിയിച്ചു.

CAR-COLLIDE

shortlink

Related Articles

Post Your Comments

Related Articles


Back to top button