KeralaLatest News

പോലീസ് സ്റ്റേഷനില്‍ യുവാവിന് ബ്ലേഡ് കൊണ്ട് ആക്രമണം

വണ്ണപ്പുറം: പോലീസ് സ്റ്റേഷനില്‍ യുവാവിന് ബ്ലേഡ് കൊണ്ട് ആക്രമണം. പ്രണയിച്ചു വിവാഹം കഴിച്ചതിനാണ് യുവാവിനെ യുവതിയുടെ ബന്ധു ബ്ലേഡുകൊണ്ട് ആക്രമിച്ചത്. പൂമാല സ്വദേശി അജിത്തിനാണ് പരിക്കേറ്റത്ത്. കഴുത്തിലും കൈകാലുകളിലും മുറിവേറ്റ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടയക്കുടി സ്വദേശി പണിയൂരാളില്‍ ശിവദാസിനെ(41) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് പട്ടയക്കുടി സ്വദേശിനിയും അജിത്തും വിവാഹിതരാവുന്നത്. അജിത്തുമായുള്ള ബന്ധത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുയര്‍ന്നതോടെ യുവതി അജിത്തിനൊപ്പം പോവുകയും, സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരാവുകയുമായിരുന്നു.

തുടർന്ന് യുവതിയുടെ സഹോദരൻ അജിത്തിനെതിരെ പരാതി നൽകുമെന്ന് ഫോണിൽ വിളിച്ചറിയിച്ചു. ഇതേ തുടര്‍ന്ന് അജിത്തും യുവതിയും അജിത്തിന്റെ ബന്ധുക്കളും കാളിയാര്‍ പോലീസ് സ്റ്റേഷനിലെത്തി. ഈ സമയത്താണ് അജിത്തിന് നേരെ ആക്രമണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button