KeralaLatest News

പെരിയ ഇരട്ടക്കൊലപാതകം : ഒരാൾ കൂടി കസ്റ്റഡിയിൽ

പെരിയ : കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പതിനൊന്നാം പ്രതി പ്രദീപ് എന്ന കുട്ടനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പെരിയയില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം. കേസില്‍ ഇതുവരെ 9 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെ കല്യോട്ട് കൂരാങ്കര റോഡില്‍ വച്ചാണ് കൃപേഷിനെയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റിയം​ഗം എ പീതാംബരനാണ് ഒന്നാം പ്രതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button