KeralaLatest News

കർണാടക സർവീസുകൾക്ക് നേരെ മുഖം തിരിച്ച് കെ.എസ് .ആർ.ടി.സി

തിരുവനന്തപുരം : സ്വകാര്യ ബസ്സുകളുടെ കഴുത്തറുപ്പൻ നിരക്കുകളിലും മോശം പെരുമാറ്റങ്ങളിലും വലയുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകി കെ.എസ് .ആർ.ടി.സി.കേരളവും കർണാടകയും തമ്മിൽ ഒപ്പു വച്ചിട്ടുളള കരാർ അനുസരിച്ചുകെ.എസ്.ആർ.ടി.സിക്ക് 7 റൂട്ടിൽ 4,420 കിലോമീറ്റർ കർണാടകയിൽ സർവീസ് നടത്താമെന്നാണ് ധാരണ. എന്നിരുന്നിട്ട് കൂടി ധാരണപ്രകാരപ്പുള്ള സർവീസ് നടത്താൻ കേരളം താൽപര്യം കാണിച്ചില്ലെന്നാണ് കർണാടക ആർ.ടി.സി വ്യക്തമാക്കിയിരിക്കുന്നത് .

കർണാടക ആർടിസിക്കു ബെംഗളൂരു–പത്തനംതിട്ട, കുന്ദാപുര–തിരുവനന്തപുരം, കുന്ദാപുര–കോട്ടയം, മണിപ്പാൽ–എറണാകുളം, കൊല്ലൂർ–ഗുരുവായൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്താൻ 2017 ജൂലൈ 20ന് ആലപ്പുഴയിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ യോഗ കരാറിൽ ഇരുസംസ്ഥാനങ്ങളും ഒപ്പു വച്ചിരുന്നു .ഇതോടൊപ്പം പ്രതിവർഷം പ്രത്യേക പെർമിറ്റിൽ ഓടുന്ന 250 ബസുകൾക്കു നികുതിയിളവ് നൽകാനും പരസ്പര ധാരണയായിരുന്നു. എന്നാൽ കെഎസ്ആർടിസിക്കു സ്വന്തം റൂട്ടുകൾ നിശ്ചയിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് കരാർ നടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കാതിരിക്കുന്നത്. ഇതുമൂലം കർണാടക ആർടിസിയും സർവീസ് ആരംഭിച്ചിട്ടില്ല.

കരാർ നടപ്പാക്കിയാൽ സ്വകാര്യബസ് ഓപ്പറേറ്റർമാരുടെ കഴുത്തറപ്പൻ നിരക്കുകളിൽനിന്നു യാത്രക്കാരെ രക്ഷിക്കാൻ കഴിയുമെന്നിരിക്കെ 250 ബസ് താൽക്കാലിക പെർമിറ്റിൽ ഓടിക്കാമെന്ന സൗകര്യം പോലും കെ.എസ്.ആർ.ടി.സിയോ ഗതാഗത വകുപ്പോ താൽപര്യം കാണിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button