KeralaLatest NewsCrime

വീട്ടില്‍ ആശാരിപ്പണിക്കെത്തിയ യുവാവ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

തിരുവനന്തപുരം: പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു(26)വാണ്  പോലീസ്
പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. തിരുമലയിലെ വീട്ടില്‍ ജോലിക്കെത്തിയ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ആശാരിപ്പണിക്കെത്തിയ യുവാവ് കുട്ടിയുടെ അമ്മ വീട്ടില്‍ നിന്ന് പുറത്ത് പോയ തക്കം നോക്കിയാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. പുറത്ത്‌ പോയ അമ്മ  തിരികെ വീട്ടിലെത്തിയപ്പോള്‍ കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button