Latest NewsIndia

ഉത്തരാഖണ്ഡില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

ഹരിദ്വാര്‍; ഉത്തരാഖണ്ഡില്‍ കളിസ്ഥലത്ത് നിന്നു ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സെക്യൂരിറ്റി അറസ്റ്റിലായി,. ഹരിദ്വാര്‍ സ്വദേശിയായ സോനുവാണ് പിടിയിലായത.മദ്യലഹരിയിലായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മൃതദേഹം ശ്യാംപുരില്‍ നിന്നു കണ്ടെത്തിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വെള്ളിയാഴ്ച, കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ വീടിനടുത്തുള്ള കോഴി ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു, സമീപമുള്ള വനപ്രദേശത്തേക്ക് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുട്ടി കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

എന്നാല്‍ കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്നു കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന പാടത്തു നിന്ന് 600 മീറ്റര്‍ മാത്രം അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button