Latest NewsIndia

‘എന്നും ഒപ്പമുണ്ട്’, തീപിടിത്തമുണ്ടായ യു.പി ഗ്രാമത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്മൃതി ഇറാനി

കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അവര്‍ സഹായിക്കുന്നതിന്റെയും തീ കെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

ലക്നൗ : ഉത്തർപ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് തീ കെടുത്താനുള്ള ശ്രമങ്ങൾക്ക് നേതൃത്വം ൻൽകി കേന്ദ്രമന്ത്രിയും ,ബിജെപി നേതാവുമായ സ്മൃതി ഇറാനി .തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് ഗ്രാമവാസികളെ സഹായിക്കാൻ സ്മൃതി രംഗത്തിറങ്ങിയത് . കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അവര്‍ സഹായിക്കുന്നതിന്റെയും തീ കെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.

2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ അമേത്തി മണ്ഡലത്തിൽ നിന്ന് മത്സരിച്ച സ്‌മൃതി ഇറാനി രാഹുൽ ഗാന്ധിയോട് തോറ്റിരുന്നു. എങ്കിലും സ്‌മൃതി മണ്ഡലത്തിൽ സജീവമാകുകയും ഗ്രാമ വാസികളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുകയും ചെയ്തിരുന്നു. ധാരാളം വികസന പ്രവർത്തനങ്ങളും സ്‌മൃതി ഇവിടെ ചെയ്തിരുന്നു. ഇപ്പോൾ തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്ന ഗ്രാമീണരെ ആശ്വസിപ്പിക്കാനും അവര്‍ സമയം കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button