Election NewsKeralaLatest News

എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം: ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയ്ക്കും

കേസില്‍ ചാനലിലെ വാര്‍ത്താ വിഭാഗം മേധാവിയുടേതടക്കം അഞ്ച് പേരുടെ മൊഴി സംഘം ശേഖരിച്ചു

കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെയ ഒളിക്യാമറ വിവാദത്തിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ടിവി ശേഖരിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ അന്വേഷണ സംഘം ശേഖരിച്ചത്. ഇത് രണ്ടു ദിവസത്തിനകം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

അതേസമയം കേസില്‍ ചാനലിലെ വാര്‍ത്താ വിഭാഗം മേധാവിയുടേതടക്കം അഞ്ച് പേരുടെ മൊഴി സംഘം ശേഖരിച്ചു. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തെത്തുടര്‍ന്ന് അന്വേഷണം എത്രയും പെട്ടന്ന് തീര്‍ക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് അന്വേഷണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button