KeralaLatest News

യുവതിയെ വീട്ട് തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നു; കുട്ടികളെ വാടകവീട്ടില്‍ നിന്നിറക്കി വിട്ട് ഉടമസ്ഥന്‍

കൊല്ലം: തൊഴില്‍ തേടി വിദേശത്ത് പോയ യുവതിയെ വീട്ട് തടങ്കലില്‍ ഇട്ട് പീഡിപ്പിക്കുന്നതായി പരാതി. കൊല്ലം കുണ്ടറ മുളവന സ്വദേശിയായ യുവതിയ്ക്കാണ് ഈ ദുരവസ്ഥ. നാട്ടിലേക്ക് മടങ്ങി വരണമെങ്കില്‍ ഒന്നര ലക്ഷം രൂപ വേണമെന്നാണ് ഏജന്റിന്റെ ആവശ്യം. വാടക നല്‍കാത്തതിനാല്‍ യുവതിയുടെ രണ്ട് പെണ്‍മക്കളെ ഉടമസ്ഥന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു.

മാര്‍ച്ച് മൂന്നാം തിയതിയാണ് സുനിത തൊഴില്‍ തേടി ഏജന്റ് വഴി ദുബായില്‍ എത്തിയത്. ദുബായില്‍ നിന്നും തമിഴ്‌നാട് സ്വദേശിയായ സിറാജ് യുവതിയെ ഒമാനിലുള്ള ഒരു അറബിയുടെ വീട്ടില്‍ എത്തിച്ചു. പലവിടുകളില്‍ ജോലിക്കായി കൊണ്ട് പോയി. ഇപ്പോള്‍ നാലാമത്തെ വീട്ടിലാണ് ഉള്ളത്. ഇതുവരെയും ശമ്പളം ലഭിച്ചില്ല എന്ന് മാത്രമല്ല നാട്ടിലുള്ള കുട്ടികളെ ഫോണ്‍ ചെയ്യാന്‍പോലും അനുവദിക്കുന്നില്ല. ഒരാഴ്ച മുന്‍പ് നാട്ടിലേക്ക് വിളിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. പ്രായ പൂര്‍ത്തി ആകാത്ത രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് സുനിതയ്ക്ക്. ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു. കുണ്ടറയില്‍ ഒരു വാടക വീട്ടിലായിരുന്നു താമസം. വാടക നല്‍കാത്തതിനാല്‍ ഈ കുട്ടികളെ മൂന്ന് ദിവസം മുന്‍പ് ഉടമസ്ഥന്‍ ഇറക്കി വിട്ടു. നാട്ടുകാരുടെ വീടുകളിലും മറ്റുമാണ് ഇപ്പോള്‍ കുട്ടികളുടെ താമസം. ഇതിനെതിരെ പരാതി കലക്ടര്‍ക്ക് നല്‍കിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button