Latest NewsIndia

നരേന്ദ്ര മോദിയെ 72 വര്‍ഷത്തേക്ക് വിലക്കണമെന്ന് അഖിലേഷ് യാദവ്

ലഖ്‌നൗ: ലോക് സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന നാണക്കേടാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ്.

തരംതാണ പ്രസ്താവന നടത്തിയ പ്രധാനമന്ത്രിയെ ’72 വര്‍ഷം’ വിലക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പ്രധാനമന്ത്രിമാര്‍ ഇത്തരത്തില്‍ സംസാരിയ്ക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. 125 കോടി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട മോദി അധാര്‍മിക പ്രവര്‍ത്തനങ്ങളിലൂടെ അധികാരം പിടിയ്ക്കാന്‍ നോക്കുകയാണെന്നും അഖിലേഷ് പറഞ്ഞു

മോദിയുടെ കള്ളപ്പണ മാനോഭാവമാണ് പുറത്തുവരുന്നത്. 72 മണിക്കൂറല്ല, 72 വര്‍ഷം അദ്ദേഹത്തെ വിലക്കണമെന്നും അഖിലേഷ് പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് തെരഞ്ഞെടുപ്പിന് ശേഷം 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന് നരേന്ദ്രമോദി പറഞ്ഞത്‌

Tags

Post Your Comments


Back to top button
Close
Close