Election NewsLatest NewsIndiaElection 2019

70 വര്‍ഷം നീണ്ട കോണ്‍ഗ്രസ് മലിനീകരണത്തില്‍ നിന്നും ഗംഗയെ രക്ഷിക്കാന്‍ ഇനിയും അഞ്ച് വര്‍ഷം വേണമെന്ന് അമിത് ഷാ

പ്രയാഗ്രാജ്: ഇനിയും അഞ്ച് വര്‍ഷം വേണം 70 വര്‍ഷം നീണ്ട കോണ്‍ഗ്രസ് മലിനീകരണത്തില്‍ നിന്നും ഗംഗയെ രക്ഷിക്കാനെന്ന് ബിജെപി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തങ്ങള്‍ ഗംഗ ശുദ്ധീകരിക്കാന്‍ ആരംഭിച്ചുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ അത് ചെയ്യുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

യുപിലെ പ്രയാഗ്രാജിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്. അഞ്ച് വര്‍ഷം കൂടി സമയം തന്നാല്‍ ബിജെപി. ഗംഗയെ ശുദ്ധീകരിക്കുമെന്ന് ഉറപ്പ് തരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്ത് ആക്രമണം അഴിച്ചുവിടുന്ന ഭീകരവാദികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ബിജെപി. ഭീകരവാദികളുടെ ചെയ്തികള്‍ കണ്ടു മിണ്ടാതെ ഇരിക്കില്ലെന്നും അര്‍ഹമായ മറുപടി നല്‍കുമെന്നും ഞങ്ങള്‍ക്ക് ദേശീയ സുരക്ഷയാണ് കാര്യം. വോട്ട് ബാങ്കല്ല.’ അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button