KeralaLatest News

അഞ്ചലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം: പരിക്കേറ്റ യുവതി ആശുപത്രിയില്‍

അഞ്ചല്‍(കൊല്ലം)• കൊല്ലം അഞ്ചലിന് സമീപം കരുകോണില്‍ കുടുംബശ്രീ യോഗം കഴിഞ്ഞു മടങ്ങുകയായിരുന്ന വീട്ടമ്മയായ യുവതിയെ അപമാനിക്കാന്‍ ശ്രമം. ആക്രമണ ശ്രമത്തിനിടെ പരിക്കേറ്റ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കരുകോണ്‍ കുട്ടിനാട് സരസ്വതി വിലാസത്തില്‍ മാരിയപ്പന്‍ എന്നയാളെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെയെത്തിയ മാരിയപ്പന്‍ ഷാള്‍ കഴുത്തില്‍ കുരുക്കി നിലത്തു തള്ളിയിടുകയും വസ്ത്രം വലിച്ചുകീറുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി മാരിയപ്പനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച മാരിയപ്പനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

തന്നെ ആക്രമിച്ചതിന് പുറമേ കുട്ടികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായെന്നും യുവതി പറഞ്ഞു.

ഇരുവരും അയല്‍വാസികളാണ്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് ഇരുകൂട്ടരും തമ്മില്‍ വഴക്കുണ്ടാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button