KeralaLatest NewsElection News

പോലീസിലെ കള്ളവോട്ട് ആരോപണം നിഷേധിച്ച് സിപിഎം

യുഡിഎഫ് ഭരിക്കുന്ന സമയത്ത് പോലീസ് അസോസിയേഷനില്‍ ചില ദുഷ്പ്രവണതകള്‍ ഉണ്ടായിരുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെ നിഷേധിച്ച് സിപിഎം നേതാവ് എ എ റഹീം. പോലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂലികള്‍ ഭീഷണിപ്പെടുത്തി കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്തുവെന്നായിരുന്നു പരാതി.

എന്നാല്‍ കേരള പോലീസില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്നും അവരെ കൂട്ടത്തോടെ കബളിപ്പിച്ചുകൊണ്ട് പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടത്താമെന്ന് പറയുന്നത് അസാധ്യമായ കാര്യമാണെന്ന് എ എ റഹീം പറഞ്ഞു.

യുഡിഎഫ് ഭരിക്കുന്ന സമയത്ത് പോലീസ് അസോസിയേഷനില്‍ ചില ദുഷ്പ്രവണതകള്‍ ഉണ്ടായിരുന്നു. അന്ന് അത്തരം മോശം പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവരാണ് ഇപ്പോള്‍ പോലീസ് അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നത്. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് യാതൊരു ദുഷ് പ്രവണതകളും ഉണ്ടാവില്ല. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്ന ഒരു പ്രവര്‍ത്തനവും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും എ എ റഹീം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഇതുവരെ നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇടതുപക്ഷ മുന്നണി ഇത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ലെന്നും എ എ റഹീം വ്യക്തമാക്കി. അതേസമയം സംഭവവത്തില്‍ ഒരു ബന്ധവുമില്ലെന്നാണ് പോലീസ് അസോസിയേഷന്റേയും വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button