Latest NewsKerala

കറന്റ് ഇല്ലാത്ത സമയത്ത് മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ അജ്ഞാതന്‍ ദമ്പതികളെ ആക്രമിച്ചു

അടൂര്‍ : കറന്റ് ഇല്ലാത്ത സമയത്ത് മഴക്കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തിയ അജ്ഞാതന്‍ ദമ്പതികളെ ആക്രമിച്ചു. അടൂര്‍ ജ്യോതിപുരത്തുള്ള വീട്ടില്‍ കയറിയാണ് ദമ്പതികളെ കമ്പി വടി കൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. മോഷണശ്രമമാണോയെന്ന് സംശയിക്കുന്നു. അന്തിച്ചിറ ജ്യോതിപുരം പ്ലാക്കാലാപുത്തന്‍വീട്ടില്‍ (തെങ്ങുംവിളയില്‍) പ്രഭാകരക്കുറുപ്പ് (77), ഭാര്യ സുലേഖ(65) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30ന് ആയിരുന്നു സംഭവം.

മഴ കഴിഞ്ഞ് വൈദ്യുതി നിലച്ച സമയത്ത് ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് തുറന്നപ്പോഴാണ് ഹെല്‍മെറ്റ് ധരിച്ചയാള്‍ അകത്തേക്ക് കയറിവന്ന് കമ്പിവടി കൊണ്ട് ആക്രമിച്ചതെന്ന് പ്രഭാകരക്കുറുപ്പ് പറഞ്ഞു. പ്രഭാകരക്കുറുപ്പിന്റെ വലതു കണ്ണിന്റെ ഭാഗത്താണ് അടിയേറ്റത്. ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ സുലേഖയുടെ തലയ്ക്കും മൂക്കിനും അടിയേറ്റു. 2 പേരും എതിര്‍ത്തു നിന്നതോടെ ആക്രമിച്ചയാള്‍ ഓടിരക്ഷപ്പെട്ടു. ഇതിനിടയില്‍ ഇയാളുടെ ഹെല്‍മറ്റ് വീടിനുള്ളില്‍ വീഴുകയും ചെയ്തു. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസം. മോഷണശ്രമം ആയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button