Latest NewsIndia

ഹിമാലയന്‍ മേഖലയില്‍ ആര്‍ക്കും പിടികൊടുക്കാതെ ഒരു നിഗൂഢമായ സത്യമായ യതിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ

ഹിമാലയന്‍ മേഖലയില്‍ ആര്‍ക്കും പിടികൊടുക്കാതെ ഒരു നിഗൂഢമായ സത്യമായ യതിയെ കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ . യതി ഇന്നും ശാസ്ത്രത്തിനു പോലും പിടികിട്ടാത്ത ഒന്നാണ്. യതി ഉണ്ടോ ഇല്ലയോ എന്നും ആര്‍ക്കും അറിവില്ല. യതിയെ നേരിട്ട് കണ്ടുവെന്ന് ആരും പറയുന്നുമില്ല. പക്ഷേ ഒരു ഭീമാകാരമായ ഒരു രൂപത്തെ അകലെനിന്നും കണ്ടതായി പര്‍വ്വതാരോഹകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദേഹം മുഴുവന്‍ രോമാവൃതമായ പകുതി മനുഷ്യനും പകുതി മൃഗവുമായി ജീവിയായാണ് യതിയെ കരുതപ്പെടുന്നത് .

നേപ്പാള്‍ അതിര്‍ത്തിയില്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന അറിയിച്ചതിനു പിന്നാലെ രാജ്യവും രാജ്യാന്തര സമൂഹവും ഇപ്പോള്‍ യതിയുടെ പിന്നാലെയാണ്. യതിയെ കുറിച്ച് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി വച്ചിരിക്കുന്നത്. സങ്കല്‍പ്പമോ യാഥാര്‍ഥ്യമോ എന്ന് ഇപ്പോഴും വ്യക്തമാകാത്ത ഒന്നാണ് യതി എന്ന മഞ്ഞു മനുഷ്യന്‍. യതിയുടെ കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് സേന പങ്കു വച്ചത്.

എന്താണ് യതി ?

ഭീമാകാരനായ മഞ്ഞു മനുഷ്യനെപ്പറ്റി കഥകള്‍ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. പുരാണങ്ങളിലും ഷെര്‍പകളുടെ നാടോടിക്കഥകളിലും ഭീകരരൂപിയായ ഒരു മഞ്ഞു മനുഷ്യനെക്കുറിച്ച് പരാമര്‍ശമുണ്ട്. പ്രാദേശികമായി മെഹ്-ടെക് എന്നാണ് ഇവയെ ജനങ്ങള്‍ വിശേഷിപ്പിക്കുന്നത്. യതി എന്നും ബിഗ് ഫൂട്ട് എന്നും പേരുകളുണ്ട്. ദേഹം മുഴുവന്‍ രോമാവൃതമായ പകുതി മനുഷ്യനും പകുതി മൃഗവുമായി ജീവിയായാണ് യതിയെ കരുതപ്പെടുന്നത്. മനുഷ്യനെക്കാള്‍ വലിപ്പമുള്ള ഇവ അധികം ആരുടെയും കണ്ണില്‍പ്പെടാതെ ഒളിച്ചു കഴിയാനാണ് ഇഷ്ടപ്പെടുന്നതെന്നും പറയപ്പെടുന്നു.

ബുദ്ധിസം എത്തുന്നതിന് മുന്‍പ് ഹിമാലയത്തിലെ ഒരു വിഭാഗം നായാട്ടിന്റെ ദൈവം എന്ന് വിശേഷിപ്പിച്ച് ഒരു മഞ്ഞു ജീവിയെ ആരാധിച്ചിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. കുരങ്ങിനോട് സാമ്യമുള്ള ഈ ജീവി കയ്യില്‍ ആയുധമായി വലിയൊരു കല്ലുമായാണ് നടന്നിരുന്നതെന്നാണ് വിശ്വാസം. പ്രത്യേക തരത്തില്‍ ചൂളമടിക്കുന്ന പോലെ ശബ്ദവും ഇവ പുറപ്പെടുവിക്കുമെന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. ഈ വിശ്വാസത്തിനും നിലവിലെ യതിക്കഥകളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്.

പത്തൊമ്പാതാം സെഞ്ചുറി മുതല്‍ തന്നെ യതിയെ ചുറ്റിപ്പറ്റി കഥകള്‍ വ്യപകമാണ്. പര്‍വതാരോഹകരായ പലരും അജ്ഞാത ജീവിയെയും ഭീമാകാരമായ കാല്‍പ്പാടുകള്‍ കണ്ടെന്നുമുള്ള കഥകള്‍ പങ്കു വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ശാസ്ത്രീയമായി സ്ഥിതീകരണം ഒന്നുമില്ല.

ഹിമാലയം,സൈബീരിയ, സെന്‍ട്രല്‍-ഈസ്റ്റ് ഏഷ്യ പ്രദേശങ്ങളാണ് മഞ്ഞു മൂടിയ പ്രദേശങ്ങളില്‍ മാത്രം അതിവസിക്കുന്ന യതിയുടെ ആവാസ മേഖലകളായി കണക്കാക്കപ്പെടുന്നത്. ഹിമാലയ പര്‍വതപര്യവേഷണത്തിനെത്തിയ ബ്രിട്ടീഷ് സംഘം വഴിയാണ് യതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറംലോകത്തെത്തിയതെന്നാണ് പറയപ്പെടുന്നത്. അസാധാരണ വലിപ്പമുള്ള ഒരു രൂപത്തെ ഹിമാലയന്‍ യാത്രക്കിടെ പലരും പലഭാഗത്തും കണ്ടതായി പിന്നെയും റിപ്പോര്‍ട്ടുകളെത്തി.

മഞ്ഞുമേഖലയില്‍ നിന്ന് കണ്ടെത്തിയ അസാധാരണ വലിപ്പമുള്ള ഫോസില്‍ യതിയുടെതാണെന്നും ഇതിനിടെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പലപ്പോഴായി പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച ഫോസിലുകള്‍ പഠനവിധേയമാക്കിയ ഗവേഷകര്‍ പക്ഷെ ഇത് കരടിയുടെതാണെന്ന് കണ്ടെത്തി.

എന്നാല്‍ ഇത് കൊണ്ടൊന്നും യതിയുടെ കഥകള്‍ അവസാനിച്ചില്ല.സത്യയോ മിഥ്യയോ എന്ന് തെളിയാതെ മഞ്ഞു മേഖലകളിലെ ഒരു നിഗൂഢതയായി യതി എന്ന ഭീകരസത്വത്തിന്റെ രഹസ്യം ഇപ്പോഴും ചുരുളഴിയാതെ തുടരുകയാണ്. പലരും ഇപ്പോഴും പറയുന്നു യതി ഉണ്ടെന്ന്. ഇത് ഒരുകെട്ടുകഥയോ അല്ലെങ്കില്‍ സങ്കല്‍പ്പമോ എന്ന് തള്ളി കളഞ്ഞാലും മഞ്ഞില്‍ പുതഞ്ഞ് കിടക്കുന്ന ആ വലിയ കാല്‍പ്പാദം ആരുടേതാണെന്നാണ് ഇപ്പോള്‍ ചോദ്യമുയരുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button