Latest NewsElection News

പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് മേധാവി അന്വേഷിക്കും

തിരുവനന്തപുരം: പോലീസിന്റെ പോസ്റ്റൽ വോട്ട് ക്രമക്കേട് ഇന്റലിജൻസ് മേധാവി അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നതു നിയമവിരുദ്ധമാണെന്നും പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്നു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടിനെതിരായ നടപടികളില്‍ വിട്ടുവീഴ്ചയില്ലെന്നും സംഭവത്തെ ഗൗരവത്തോടെയാണു കാണുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന എല്‍.ഡി.എഫ് ആരോപണത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button