Latest NewsIndia

തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍; അവിശ്വാസ പ്രമേയവുമായി ഡിഎംകെ

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു.

ചെന്നൈ: തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍. മൂന്ന് ഭരണപക്ഷ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെ സ്പീക്കര്‍ പി. ധന്‍പാലിന് എതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തി.സ്പീക്കര്‍ക്ക് എതിരെ അവിശ്വാസ പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിയമസാ സെക്രട്ടറിയെ കണ്ടു. പ്രഭു, രത്നസഭാപതി, കലൈസെല്‍വന്‍ എന്നീ എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ നടപടി.

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലര്‍ത്തുന്നുവെന്നാണ് ആരോപണം. അയോഗ്യരാക്കാനുള്ള നടപടി പൂര്‍ത്തിയായാല്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും. നേരത്തെ എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button