Latest NewsCinema

ഇനി അടുത്തെങ്ങും സിനിമയിലേക്ക് ഇല്ലെന്ന് കിംഗ് ഖാന്‍

ഇനി അടുത്തെങ്ങും സിനിമയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാന്‍. ബിഗ് ബജറ്റ് ചിത്രമായ സീറോയുടെ പരാജയത്തെ തുടര്‍ന്നാണ് അടുത്തെങ്ങും സിനിമ ചെയ്യില്ലെന്ന് ഷാരൂഖ് ഖാന്‍ വ്യക്തമാക്കിയത്. ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്നും അതോടെ ഇനി പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടെന്നും ഷാരൂഖ് പറയുന്നു. ചിത്രത്തിന്റെ പരാജയത്തില്‍ നിന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. പരാജയം മനസിനെ പിടിച്ചുലച്ചതിനാല്‍ പുതിയ സിനിമ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു.

താരത്തിന്റെ വമ്പന്‍ പ്രൊജക്റ്റുകളില്‍ ഒന്നായിരുന്നു ആനന്ദ് എല്‍ റായ് സംവിധാനം നിര്‍വഹിച്ച സീറോ. കുള്ളനായ താരം പ്രത്യക്ഷപ്പെട്ട ചിത്രത്തിന് വലിയ പ്രതീക്ഷയായിരുന്നു വെച്ചുപുലര്‍ത്തിയിരുന്നത്. കത്രീന കൈഫും അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ താരത്തിനൊപ്പമുണ്ടായിരുന്നു. വന്‍ താരനിര തന്നെയുണ്ടായിട്ടും ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇനി കുറച്ചു നാളത്തേക്ക് സിനിമ ചെയ്യുന്നില്ല എന്ന തീരുമാനത്തിലെത്താന്‍ ഷാരൂഖ് ഖാനെ പ്രേരിപ്പിച്ചത്. സ്നേഹത്തോടെയും പ്രതീക്ഷയോടെയും ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ സ്വീകരിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button