Latest NewsFootball

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം;ലിവര്‍പൂള്‍ ബാഴ്‌സലോണയെ നേരിടും

ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിഫൈനലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ലിവര്‍പൂള്‍ ബാഴ്‌സലോണയെ നേരിടും. നൗക്യാമ്പില്‍ ഫൈനല്‍ ലക്ഷ്യമിട്ട് വമ്പന്‍താരങ്ങള്‍ നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ ആരാധകര്‍ക്ക് ആവേശം അലയടിച്ചുയരും.

സ്പാനിഷ് ലീഗ് കിരീടത്തിന്റെ തിളക്കത്തിലാണ് ലിയോണല്‍ മെസ്സിയുടെ ബാഴ്‌സലോണ. പ്രീമിയര്‍ ലീഗ് കിരീടത്തിനായി ഇഞ്ചോടിഞ്ച് പൊരുതുകയാണ് മുഹമ്മദ് സലായുടെ ലിവര്‍പൂള്‍.ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ലിവര്‍പൂള്‍ എഫ്‌സി പോര്‍ട്ടോയെയുമാണ് തോല്‍പിച്ചത്.

ലിയോണല്‍ മെസ്സി, ലൂയിസ് സുവാരസ്, ഫിലിപെ കുടീഞ്ഞോ ത്രയത്തെ ആശ്രയിച്ചാവും ബാഴ്‌സയുടെ കുതിപ്പ്. അവസാന പത്ത് കളിയില്‍ ബാഴ്‌സ തോല്‍വി അറിഞ്ഞിട്ടില്ല. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ മെസ്സിക്കും സംഘത്തിനും കരുത്ത് ഇരട്ടിയാണ്.

മുഹമ്മദ് സലാ, സാദിയോ മാനേ, റോബര്‍ട്ടോ ഫിര്‍മിനോ ത്രയത്തിലാണ് ലിവര്‍പൂളിന്റെ പ്രതീക്ഷ.ബാഴ്‌സയും ലിവര്‍പൂളും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ലിവര്‍പൂള്‍ മൂന്നും ബാഴ്‌സ രണ്ടിലും ജയിച്ചു. മൂന്ന് കളി സമനിലയില്‍ കലാശിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button