KeralaNattuvarthaLatest News

വിനോദയാത്രയ്ക്ക് പോയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രയ്ക്ക് പോയ യുവാവിനു വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കോഴിക്കോട് ഫറോക്ക് ചുങ്കം മങ്കുയിപൊറ്റയില്‍ഹബീബ് റഹ്മാനാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ വീട്ടില്‍ നിന്നിറങ്ങിയ ഹബീബ് ബൈക്കിൽ സഞ്ചരിക്കവേ 26-ാം മൈലില്‍ വച്ച് എതിരെ വന്ന ബൈക്കിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഹബീബ് റഹ്മാനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മരണപ്പെട്ടു. ബൈക്കില്‍ വിനോദയാത്രക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button