CricketLatest NewsOman

ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഒരു കോഴിക്കോട്ടുകാരി

മസ്‌കറ്റ്: ഒമാന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യപ്റ്റനായി മലയാളി വനിത. കോഴിക്കോട് സ്വദേശി അനു അശോകാണ് ഒമാന്‍ ദേശീയ ടീമിനെ നയിക്കുന്നത്. കഴിഞ്ഞ തവണയും ഒമാന്‍ ടീമീന്റെ ക്യാപ്റ്റനായിരുന്ന അനു ഈ സീസണിലും ഒമാന്‍ ടീമിനായി മികച്ച പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്.

നാട്ടില്‍ ക്രിക്കറ്റ് പരിശീലകയുടെ വേഷത്തിലായിന്ന അനു അശോക് ഒമാനില്‍ താരമായി തിളങ്ങി. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഒമാനിലെത്തിയ അനുവിന് അവിടെ സോഹ ക്ലബില്‍ കളിക്കാന്‍ അവസരം ലഭിച്ചു. ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. പിന്നാലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനവും. ഖത്തര്‍, മലേഷ്യ എന്നീ ടീമുകളോടെ തോല്‍പ്പിച്ചതോടെ ഒമാനിലെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമായിരിക്കുകയാണ് കോഴിക്കോട് മാത്തറ സ്വദേശിയായ അനു.

ബിരുദ പഠനത്തിന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ എത്തിയതോടെയാണ് അനു ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിസിസിഐയുടെ ബി ലെവല്‍ പരിശീലന ലൈസസന്‍സ് അനു സ്വന്തമാക്കിയിട്ടുണ്ട്്. നിലവില്‍ അണ്ടര്‍ പതിനാറ് ടീമിന്റെ പരിശീലകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button