KeralaLatest News

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് പിടിമുറുക്കുന്നു; ഇന്നലെ മാത്രം കേസെടുത്ത ബസുകളുടെ കണക്കുകള്‍ ഇങ്ങനെ

നിയമം ലംഘിച്ച് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ മാത്രം പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് 173 ബസുകള്‍ക്കെതിരെ കേസെടുത്തു. അനധികൃതമായി സാധനങ്ങള്‍ കടത്തിയതിന് രണ്ട് ബസുകള്‍ക്കെതിരെയും കേസെടുത്തു. കല്ലടയുടെ 22 ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചതായും കണ്ടെത്തി. 547000 രൂപയാണ് പിഴയായി ഈടാക്കിയത്. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ശേഷം ദിവസം ശരാശരി 14 ലക്ഷം രൂപയാണ് പിഴ ഇനത്തില്‍ ലഭിക്കുന്നത്. അതേസമയം അന്തര്‍ സംസ്ഥാന ബസ്സുകളുടെ ചട്ടലംഘനങ്ങള്‍ തുടരുന്നതിനിടെ മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ കുടിശ്ശികയായി കിട്ടാനുള്ളത് കോടികളാണ്.

20 വര്‍ഷം വരെ പഴക്കമുള്ള ഗതാഗത നിയമലംഘന കേസുകളാണ് നടപടിയാവാതെ കിടക്കുന്നത്. കേസ് തീര്‍പ്പാക്കാനോ വാഹന ഉടമകളില്‍ നിന്ന് പിഴ നിശ്ചിത സമയത്ത് ഈടാക്കാനോ വകുപ്പിന് കഴിയുന്നില്ല. വിവിധ തരം വാഹനങ്ങള്‍ നല്‍കാനുള്ള കുടിശ്ശിക 600 കോടിയലധികമാണ്. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗതാഗതവകുപ്പിന്റെ പരിശോധന. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാന്‍ സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button