Latest NewsIndia

പ്രധാനമന്ത്രി ഇന്ന് അയോധ്യയില്‍; ബിജെപി റാലിയെ അഭിസംബോധന ചെയ്യും

അയോധ്യ: ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യ സന്ദര്‍ശിക്കും. അയോധ്യയിലെ മായാ ബസാറിലാണ് ഇന്ന് റാലി നടക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മണ്ഡലത്തില്‍ വരുന്ന അയോധ്യയില്‍ മെയ് ആറിനാണ് അഞ്ചാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായാണ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നത്.

രാമക്ഷേത്രം തന്നെയാണ് അയോധ്യയിലെ പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയം. അയോധ്യയിലെ റാലിയിലൂടെ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശിലെ മറ്റ് മണ്ഡലങ്ങളിലും സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. മാത്രമല്ല രാമക്ഷേത്രത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയ കക്ഷിയെന്ന നിലയില്‍ അയോധ്യയുടെ മനസ്സ് ഇത്തവണയും ബിജെപിയുടെ കൂടെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. രാമക്ഷേത്ര നിര്‍മ്മാണമെന്നത് ബിജെപി പ്രകടനപത്രികയില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി പദവിയിലെത്തിയ ശേഷം ആദ്യമായാണ് നരേന്ദ്ര മോദി അയോധ്യയില്‍ എത്തുന്നത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പാണ് ഫൈസാബാദ് മണ്ഡലത്തില്‍ മോദി റാലി നടത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button