Latest NewsUAEGulf

യുഎഇയില്‍ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചു

ദുബായ് : യുഎഇയില്‍ റമദാന്‍ മാസത്തില്‍ സ്വകാര്യ മേഖലകളിലെ പ്രവര്‍ത്തി സമയം പുതുക്കി നിശ്ചയിച്ചു. സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പുതിയ പ്രവര്‍ത്തിസമയം ബാധകമായിരിക്കും. പുതിയ സമയക്രമം എപ്രകാരമായിരിക്കുമെന്നതിനെ കുറിച്ച് യുഎഇയിലെ മാനവവിഭശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറത്തിറക്കി.

പുതിയ സര്‍ക്കുലര്‍പ്രകാരം പുണ്യമാസമായ റംസാനില്‍ പ്രവാസികള്‍ ഉള്‍പ്പെടുന്ന ജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും പ്രവര്‍ത്തിസമയം രണ്ട് മണിക്കൂര്‍ കുറച്ചുനല്‍കി. എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും മെയ് ആറ് മുതല്‍ റമദാന്‍ ആരംഭിയ്ക്കുമെന്ന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സെന്റര്‍ അറിയിച്ചിട്ടുണ്ട്.

റമദാനിലെ പുതിയ പ്രവര്‍ത്തിസമയം ഇസ്ലാം അല്ലാത്തവര്‍ക്കും ബാധകമാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പ്രവര്‍ത്തിസമയം രണ്ട് മണിക്കൂറാക്കിചുരുക്കിയിട്ടുണ്ടെങ്കിലും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശമ്പളം കുറയ്ക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button