Latest NewsKeralaIndia

റിയാസ് പദ്ധതിയിട്ടത് തൃശൂർ പൂരത്തിന് പുറമെ കൊടുങ്ങല്ലൂര്‍ പള്ളിയിലും ചാവേറാകാന്‍ : കൊച്ചിയിലെ മാളിലും അത്തറ് വിൽപ്പനക്കാരന്റെ വേഷത്തിൽ രഹസ്യ യോഗം

. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തൗഹീജ് ജമായത്തിന് പെരുമ്പാവൂരിലും മറ്റും വേരുകളുണ്ട്.

കൊച്ചി; ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. കേരളത്തിലെ പല സ്ഥലങ്ങളിലും ആക്രമണത്തിന് ഭീകരന്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബൂബക്കര്‍ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയ ഭീകരന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആശയ പ്രചാരകനായിരുന്നു റിയാസ്.

സ്‌ഫോടനം നടത്തുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കാനുള്ള ആലോചനയിലായിരുന്നെന്നും അയാള്‍ പറഞ്ഞു. പാലക്കാട് കൊല്ലംകോട് സ്വദേശിയാണ് റിയാസ്. വിദേശികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ പുതുവത്സര ദിനത്തില്‍ സ്‌ഫോടനം നടത്താനായിരുന്നു ആലോചന. കൊച്ചിയുള്‍പ്പടെയുള്ള സ്ഥലങ്ങളാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മറൈന്‍ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിന്നു റിയാസ് കഴിഞ്ഞിരുന്നത്. ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരെ മാപ്പുസാക്ഷികളാക്കാന്‍ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.

റിയാസിനൊപ്പം ഇവരും അത്തര്‍ വില്പനക്കാരായി കൊച്ചിയിലെത്തിയിരുന്നു. റിയാസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഇവര്‍ക്ക് വ്യക്തമായ വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ട് പേരെ മാപ്പു സാക്ഷിയാക്കുന്നത്.തൃശൂര്‍ പൂരത്തിന് പുറമേ കൊടുങ്ങല്ലൂരിലെ ഒരു പള്ളിയില്‍ ചാവേര്‍ സ്‌ഫോടനത്തിന് റിയാസ് പദ്ധതിയിട്ടിരുന്നു. ഇതിനുള്ള സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. എന്‍.ഐ.എ ഐ.ജി അലോക് മിത്തല്‍ നേരിട്ടാണ് ഇയാളെ ചോദ്യം ചെയ്തത്. പാലക്കാട്ട് അത്തറും തൊപ്പിയും വില്പനക്കാരനായി അറിയപ്പെട്ടിരുന്ന റിയാസിന്റെ തട്ടകം ഏതാനും മാസങ്ങളായി കൊച്ചിയായിരുന്നു.

മറൈൻ ഡ്രൈവിലും ഫോര്‍ട്ടുകൊച്ചിയിലും അത്തര്‍ വില്പനക്കാരന്റെ വേഷത്തിലെത്തിയിരുന്നു. നഗരത്തിലെ ഒരു പ്രമുഖ മാളില്‍ ഇതേ വേഷത്തില്‍ എത്തിയ റിയാസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. . എന്നാല്‍ മാള്‍ മാനേജ്‌മെന്റിനോ അധികൃതര്‍ക്കോ ഇവരെ കുറിച്ച്‌ ഒന്നും അറിയില്ല. മാളില്‍ കാഴ്ചകള്‍ കാണാനെത്തുന്നവരെ പോലെ ഇവർ എത്തി യോഗം ചേരുകയായിരുന്നു . എന്നാല്‍ യോഗത്തില്‍ പങ്കെടുത്തവരെക്കുറിച്ച്‌ ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരെ കണ്ടെത്താനാണ് എന്‍ഐഎയുടെ ശ്രമം.

ഭീകരര്‍ക്ക് ഇടയിലുള്ള ചില ഭിന്നതകളും കഴിഞ്ഞ പുതുവല്‍സര ദിനത്തിലെ സ്‌ഫോടനം വൈകിപ്പിച്ചു. ഇതിന് ശേഷമാണ് റിയാസ് കൊച്ചിയില്‍ സ്ഥിരമായി നിന്നത്. ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ തൗഹീജ് ജമായത്തിന് പെരുമ്പാവൂരിലും മറ്റും വേരുകളുണ്ട്. ഈ സംഘടന തമിഴ് മുസ്ലീങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചിരുുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button