Latest NewsKerala

ബിഎഡ് പരീക്ഷയെഴുതാന്‍ വന്ന യുവതി ബസിനടിയില്‍പ്പെട്ടു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും രശ്മി രക്ഷപ്പെട്ടത് അത്ഭുതകരമായാണ്

മാവേലിക്കര : പരീക്ഷ എഴുതിയ ആഹ്ലാദത്തിലാണെങ്കിലും ബുധനൂര്‍ ഇലഞ്ഞിമേല്‍ രഘുഭവനത്തില്‍ രശ്മി രഘുനാഥിന്(26) ഇന്നലയെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു ഞെട്ടലാണ്. ബിഎഡ് സൈക്കോളജി പരീക്ഷയെഴുതാന്‍ പോയ രശ്മിയുടെ പുനര്‍ജന്മമാണിതെന്ന് വേണം പറയാന്‍. ഇന്നലെ രാവിലെ 9.25നു തഴക്കര മേല്‍പ്പാലം ജംക്ഷനില്‍ രഘുമോന്‍ എന്ന സ്വകാര്യ ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നിന്നും രശ്മി രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.

അപകടത്തിന് ദൃസാക്ഷികളായ എല്ലാവരും ആ ഒരു നിമഷത്തില്‍ നിവവിളിച്ചു പോയിരുന്നു. ലക്ഷി രക്ഷപ്പെട്ടെന്നു വിശ്വസിക്കാന്‍ അവര്‍ക്കും പ്രയാസമാണ് അത്രയ്ക്കും ഭയാനകമായിരുന്നു ആ അപകട ദൃശ്യങ്ങള്‍.വഴുവാടി ഭാഗത്തു നിന്നെത്തി മാവേലിക്കരപന്തളം റോഡിലേക്കു കയറുന്നതിനു മുമ്പ് സ്‌കൂട്ടര്‍ നിര്‍ത്തി ഇരുദിശയിലേക്കും നോക്കി. ബസ് സ്റ്റോപ്പില്‍ ചെങ്ങന്നൂരിനുള്ള രഘുമോന്‍ ബസ് ആളുകള്‍ കയറുന്നതിനായി നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു ഇതുകണ്ട് രശ്മി ഇന്‍ഡിക്കേറ്റര്‍ ഇട്ടു ചെങ്ങന്നൂര്‍ ഭാഗത്തേക്കു തിരിഞ്ഞു മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ പെട്ടെന്നു മുന്നോട്ടെടുത്ത ബസ് രശ്മിയുടെ സ്‌കൂട്ടറില്‍ ഇടിച്ചതോടെ രശ്മിയു വണ്ടിയും ബസിനകത്തേയ്ക്ക് വീഴുകയായിരുന്നു.

എന്നാല്‍ രശ്മി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനടിയില്‍ നിന്നും നാട്ടുകാര്‍ വലിച്ചെടുത്ത രശ്മിക്ക് കൈകളിലും കാലിലും പരുക്കേറ്റിരുന്നു. തുടര്‍ന്ന് രശ്മിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമശുശ്രൂഷ നല്‍കിയ ഡോക്ടര്‍ വലതു കയ്യുടെ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും പരീക്ഷ എഴുതണമെന്ന വാശിയില്‍ ഓട്ടോറിക്ഷയില്‍ പരീക്ഷാ ഹാളിലെത്തുകയായിരുന്നു രശ്മി. കയ്യുടെ വേദന അവഗണിച്ച് പരീക്ഷ എഴുതി ീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനു ഭക്ഷണം നല്‍കിയ ശേഷമാണു പിന്നെ എക്സ്റേ എടുത്തത്.

‘ഇത് തന്റെ പുനര്‍ജന്മം ആണെന്നും , ആരുടെ കാരുണ്യവും പ്രാര്‍ത്ഥനയുമാണു ജീവന്‍ രക്ഷിച്ചതെന്നു ഇപ്പോഴും അറിയില്ലെന്ന് രശ്മി പറയുന്നു. എന്തായാലും എനിക്കു പരീക്ഷ എഴുതാന്‍ സാധിച്ചല്ലോ’- എന്നായിരുനന്ു രശ്മിയുടെ സന്തോഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button