Latest NewsKerala

ജവാനു പിന്നാലെ ഫാർമറും അപ്രത്യക്ഷമാകുന്നു; കൂടിയ ബ്രാൻഡുകൾ വിറ്റ് കമ്മീഷൻ തട്ടുന്നു

കോട്ടയം : മദ്യപാനികളുടെ ഇഷ്ട ബ്രാൻഡുകളായ ജവാൻ, ഫാർമർ എന്നിവയെ മാറ്റിനിർത്തി കൂടിയ ബ്രാൻഡുകൾ വിറ്റ് ബെവ്കോ, കൺസ്യൂമർഫെഡ് ജീവനക്കാർ കമ്മീഷൻ തട്ടുന്നതായി കണ്ടെത്തി.സ്വകാര്യ കമ്പനികളുടെ ബ്രാൻഡുകൾ വിറ്റാൽ ലഭിക്കുന്ന കമ്മിഷനു വേണ്ടി ജവാൻ, ഫാർമർ ബ്രാൻഡുകൾ ആവശ്യത്തിനു സ്‌റ്റോക്കുണ്ടെങ്കിലും നൽകുന്നില്ലെന്നാണു കണ്ടെത്തൽ വിജിലൻസാണ് ഈ വിവരം കണ്ടെത്തിയത്.

കോട്ടയം ജില്ലയിലെ ബവ്റിജസ് കോർപറേഷൻ ചില്ലറ വിൽപനശാലകളിലും കൺസ്യൂമർഫെഡ് ഔട്‌ലെറ്റുകളിലും വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമേക്കടുകൾ കണ്ടെത്തിയത്. ഗാന്ധിനഗറിലെ ബവ്റിജസിൽ നടത്തിയ പരിശോധനയിൽ ബില്ലും കൗണ്ടറിലെ പണവും തമ്മിൽ അന്തരം കണ്ടെത്തി.

ഡാമേജ് റജിസ്‌റ്ററിൽ 2000 രൂപയുടെ മാത്രം നാശനഷ്‌ടമാണ് കാണിച്ചത്. എന്നാൽ, മുൻ മാസങ്ങളിൽ 20,000 മുതൽ 25,000 രൂപയുടെ വരെ നാശനഷ്‌ടം കാണിക്കുന്നുണ്ട്. ഇത് ജീവനക്കാർ മദ്യം എടുത്ത ശേഷം ഡാമേജ് ഇനത്തിൽ എഴുതുന്നതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.‌ മദ്യം പൊതിഞ്ഞു നൽകാൻ പ്രതിദിനം 50 കിലോ പത്രം വാങ്ങുന്നതായാണ് മറ്റൊരിടത്തെ കണക്ക്.എന്നാൽ പരിശോധനയിൽ പത്രംകണ്ടെത്താനായില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button