Latest NewsFootballSports

ലിവര്‍പൂളിനെതിരെ ഗോള്‍മഴ; മെസ്സി നേടിയത് ഇരട്ടഗോള്‍

ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ ലിയോണല്‍ മെസിയുടെ മാന്ത്രിക ബൂട്ടുകള്‍ കൊണ്ട് ലിവര്‍പൂളിനെ തളച്ച് ബാഴ്സലോണ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബാഴ്സയുടെ മിന്നും ജയം. മെസിയുടെ ഇരട്ടഗോള്‍ ഉള്‍പ്പടെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ ലിവര്‍പൂളിനെ പരാജിതരാക്കിയത്. സുവാരസാണ് മൂന്നാം ഗോള്‍ നേടിയത്. തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെയായിരുന്നു 82-ാം മിനുറ്റിലെ മെസിയുടെ രണ്ടാം ഗോള്‍. ഇതോടെ ബാഴ്സ ജഴ്സിയില്‍ മെസി 600 ഗോള്‍ തികച്ചു.

https://twitter.com/jmbartomeu/status/1123709837874028544

ഇരുപത്തിയാറാം മിനിറ്റില്‍ സുവാരസിലൂടെ ആദ്യം ലീഡ് നേടിയ ബാഴ്‌സ പിന്നീട് മെസിയിലൂടെ 75, 82 മിനിറ്റുകളില്‍ വല കുലുക്കുകയായിരുന്നു. ബാഴ്സലോണയുടെ ചാമ്ബ്യന്‍സ് ലീഗിലെ 500ാം ഗോളാണ് സുവാരസ് നേടിതെന്നതും ശ്രദ്ധേയം.
ന്യൂകാംപില്‍ മൂന്ന് ഗോളിന് തകര്‍ന്നിരിക്കുകയാണ് ലിവര്‍പൂള്‍. രണ്ടാം പാദത്തില്‍ ലിവര്‍പൂളിന്റെ മൈതാനത്ത് മെയ് എട്ടിനാണ് രണ്ടാം പാദം.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button