Latest NewsInternational

രേഖകളുടെ ചോർച്ച ; പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി

ലണ്ടൻ: 5ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട രേഖകൾ ചോർന്നതിൽ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് . സെക്രട്ടറി ഗാവിൻ വില്യംസിനെയാണ് സുപ്രധാന ടെലികോം രേഖകളുടെ ചോർച്ചകൾ സംബന്ധിച്ച് പുറത്താക്കിയത്.നേരത്തെ ഗാവിൻ വില്യംസിനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഭവം നിഷേധിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുറത്താക്കൽ നടപടി.

ചൈനീസ് കമ്പനി ഹുവായിയുമായി രാജ്യത്തെ 5ജി നെറ്റ് വർക്കുമായി ബന്ധപ്പെട്ട് തെരേസ മെയ് സർക്കാർ ഏർപ്പെട്ട കരാറിന്‍റെ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തായത്.സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കൊഴുക്കുന്നിതിനിടെയാണ് പ്രധാനമന്ത്രിയുടെ അടിയന്തിര നടപടി.പെന്നി മോർഡന്‍റിനെയാണ് പുതിയ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറിയായ ആദ്യ വനിതയാണ് പെന്നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button