KeralaLatest News

കള്ളവോട്ടാരോപണത്തിൽ വോട്ടർമാരെ മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ച് മുസ്ലിം ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ കള്ളവോട്ടാണെന്ന ആരോപണത്തിനെതിരെ മുസ്ലിം ലീഗ് . ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന സി.പി.എം ആരോപണം തള്ളിയാണ് മുസ്ലീം ലീഗ് രംഗത്തെത്തിയത്. സിപിഎം പുറത്ത് വിട്ട 28 പ്രവാസികളുടെ പട്ടികയിൽ മൂന്ന് പേര്‍ നാട്ടിലുണ്ടെന്ന് ലീഗ് വ്യക്തമാക്കി. ഇവരെ മുസ്ലിം ലീഗ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചു.

പട്ടികയിലുള്ള 23 പേരെക്കുറിച്ച് പരിശോധിച്ച് വരുകയാണെന്നും യാഥാർഥ്യങ്ങളിൽ നിന്നും ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സി.പി.എം നാടകമാണ് പ്രവർത്തകർക്ക് നേരെയുള്ള ആരോപണമെന്നും മുസ്ലീം ലീഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button