Latest NewsKerala

തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ ആഢംബര കാറില്‍ എം.എല്‍.എ.ബോര്‍ഡ് . കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചതിനു പിന്നില്‍ ദുരൂഹത

തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ ആഢംബര കാറില്‍ എം.എല്‍.എ.ബോര്‍ഡ് . കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചതിനു പിന്നില്‍ ദുരൂഹത

തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ ആഢംബര കാറില്‍ എം.എല്‍.എ.ബോര്‍ഡ് . കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചതിനു പിന്നില്‍ ദുരൂഹതയെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാറിലെ എം.എല്‍.എ ബോര്‍ഡിനെ കുറിച്ചുള്ള വാര്‍ത്ത അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

ഇത് തിരുവനന്തപുരം നഗരത്തിലെ ഒരു വ്യവസായിയുടെ വാഹനമാണ്.

വില ഏകദേശം 1.30 കോടി രൂപ വരും. മാത്രമല്ല ഇതിന്റെ നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കാന്‍ ടിയാന്‍ 31 ലക്ഷം രൂപ ചെലവാക്കിയത് പത്ര ദൃശ്യമാധ്യമങ്ങളില്‍ നമ്മള്‍ കണ്ടിരുന്നു.

അതൊക്കെ തീര്‍ച്ചയായും അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം.

പക്ഷെ അദ്ദേഹത്തിന്റെ കാറില്‍ MLA എന്ന ബോര്‍ഡ് കാണുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. മാത്രമല്ല സ്വാഭാവികമായും ചില സംശയങ്ങളും ഉണര്‍ത്തുന്നു.

ഏത് നിയമസഭാ സാമാജികനാണ് ഈ വാഹനം MLA ബോര്‍ഡ് വച്ച് ഉപയോഗിക്കുന്നത് ? അദ്ദേഹവും ഈ വ്യവസായിയുമായി എന്താണ് ബന്ധം?

shortlink

Related Articles

Post Your Comments

Related Articles


Back to top button