KeralaLatest News

ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് സഹിതം പുതുമുഖ നടന്‍ അറസ്റ്റില്‍ :നായകനും കാമറമാനും മയക്കുമരുന്നിന്റെ അടിമകള്‍

കൊച്ചി : ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് സഹിതം പുതുമുഖ നടന്‍ അറസ്റ്റില്‍ :നായകനും കാമറമാനും കഞ്ചാവിന് അടിമകളെന്നും റിപ്പോര്‍ട്ട്. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’ എന്ന സിനിമയിലെ നായകനും കോഴിക്കോട് സ്വദേശിയുമായ മിഥുന്‍ (25) ആണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. ക്യാമറാമാന്‍ ബെംഗളൂരു സ്വദേശി വിശാല്‍ വര്‍മയും പിടിയിലായി.

രണ്ടു മാസമായി ഫോര്‍ട്ട് കൊച്ചിയിലെ ഫോര്‍ട്ട് നഗറില്‍ സ്വകാര്യ ഹോംസ്റ്റേയില്‍ താമസിച്ചു വരികയായിരുന്നു ഇരുവരും. ഷൂട്ടിങ് സെറ്റുകളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവര്‍ പതിവായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നാണു പ്രതികള്‍ പറഞ്ഞതെന്ന് എക്‌സൈസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button