Latest NewsIndia

വീണ്ടും മാവോയിസ്റ്റ് ആക്രമണം ; രണ്ടുപേർ കൊല്ലപ്പെട്ടു

റാഞ്ചി: വീണ്ടും മാവോയിസ്റ്റ് ആക്രമണം. ചത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടു. കിസ്തരം മേഖലയിലാണ് നാട്ടുകാര്‍ക്ക് നേരെ നെക്‌സലുകളുടെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് സംഘം നടത്തിയ ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് മേഖലയായ ഗഡ്ചിറോളിയില്‍ സേനാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം വിദൂരനിയന്ത്രിത സംവിധാനം ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 15 സൈനികരും ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button