Latest NewsIndia

അമ്മയെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ എട്ടുവയസ്സുകാരന്‍ പൊലീസ് സ്റ്റേഷനില്‍

അച്ഛന്റെ ക്രൂരമര്‍ദനത്തില്‍ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകിലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തി

അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദിക്കുന്നത് കണ്ട എട്ടുവയസ്സുകാരന്‍ മകന് സഹിച്ചില്ല. അവന്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ പൊലീസ് സ്റ്റേഷനിലെത്തി. ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലാണ് സംഭവം. അച്ഛന്റെ ക്രൂരമര്‍ദനത്തില്‍ നിന്നും അമ്മയെ രക്ഷിക്കാനായി ഒന്നരകിലോമീറ്റര്‍ ദൂരം ഓടി പൊലീസ് സ്റ്റേഷനിലെത്തിയാണ് മുഷ്‌താഖ് എന്ന എട്ടുവയസ്സുകാരൻ പോലീസിന്റെ സഹായം തേടിയത്.

കബീര്‍നഗറിലെ വീട്ടില്‍ അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ട് ഭയന്ന മുഷ്താഖ് കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. കരഞ്ഞുതളര്‍ന്ന മുഖവുമായി സ്റ്റേഷനിലേക്ക് കയറിവരുന്ന കുട്ടിയെ കണ്ട് പൊലീസുകാരും അമ്പരന്നു. തുടര്‍ന്ന് മുഷ്താഖ് തന്നെ അച്ഛന്റെ മര്‍ദന വിവരം ഉദ്യോഗസ്ഥരെ അറിയിച്ചു. ഉടന്‍ തന്നെ വീട്ടിലെത്തിയ പൊലീസ് കുട്ടിയുടെ അച്ഛനെ പിടികൂടുകയും ചെയ്തിരുന്നു.

ഗാര്‍ഹികപീഡനത്തിനിരയായ അമ്മയെ രക്ഷിക്കാനായി ഇത്രയും ദൂരം ഓടിയ എട്ടുവയസ്സുകാരനില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കുറിച്ചു.രാഹുല്‍ ശ്രീവാസ്തവ എന്ന പൊലീസുകാരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. അമ്മയെ രക്ഷിക്കാനുള്ള കുരുന്നുബാലന്റെ പ്രവര്‍ത്തിയെ സമൂഹമാധ്യമങ്ങള്‍ വാഴ്ത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button