Latest NewsInternational

തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 10 മരണം

റിയാദ്: ബസ് അപകടത്തില്‍പ്പെട്ട് 10 മരണം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. മദീനയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. റിയാദ് പ്രവിശ്യയില്‍ ഷഖ്രയിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് ടയര്‍ പഞ്ചറായി മറ്റൊരു വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ബസില്‍ 17 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button