Latest NewsIndia

ആ ഭീകരനും ഇനിയില്ല: ബു​ര്‍​ഹാ​ന്‍ വാ​നി​ക്കൊ​പ്പം ഫോ​ട്ടോ​യി​ലു​ള്ള അ​വ​സാ​ന ഭീ​ക​ര​നെ​യും സൈ​ന്യം വ​ധി​ച്ചു

ബു​ര്‍​ഹാ​ന്‍ വാ​നി​ക്കൊ​പ്പം 10 പേ​ര്‍ സാ​യു​ധ​രാ​യി​നി​ന്ന് ആ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ വ​ച്ചെ​ടു​ത്ത ഫോ​ട്ടോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ല്‍ സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കു വ​ഴി​യൊ​രു​ക്കി​യ ഹി​സ്ബു​ള്‍ മു​ജാ​ഹു​ദീ​ന്‍ ഭീ​ക​ര​ന്‍ ബു​ര്‍​ഹാ​ന്‍ വാ​നി​ക്കൊ​പ്പം ഫോ​ട്ടോ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട അ​വ​സാ​ന​ത്തെ ഭീ​ക​ര​നെ​യും സൈ​ന്യം വ​ധി​ച്ചു. തീ​വ്ര​വാ​ദ​ത്തി​ന്‍റെ പു​തി​യ മു​ഖ​മാ​യി​രു​ന്ന ബു​ര്‍​ഹാ​ന്‍ വാ​നി​യെ 2016-ല്‍ ​സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ല്‍ വ​ധി​ച്ച​താ​ണ് താ​ഴ്വ​ര​യി​ല്‍ ഏ​താ​നും വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ക​ലാ​പ​ങ്ങ​ള്‍​ക്കും രൂ​ക്ഷ​സം​ഘ​ര്‍​ഷ​ത്തി​നും വ​ഴി​മ​രു​ന്നി​ട്ട​ത്. ബു​ര്‍​ഹാ​ന്‍ വാ​നി​ക്കൊ​പ്പം 10 പേ​ര്‍ സാ​യു​ധ​രാ​യി​നി​ന്ന് ആ​പ്പി​ള്‍ തോ​ട്ട​ത്തി​ല്‍ വ​ച്ചെ​ടു​ത്ത ഫോ​ട്ടോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

2014-ല്‍ ​പ​ക​ര്‍​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. ബു​ര്‍​ഹാ​ന്‍ വാ​നി​യു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന അവസാനത്തെ ഭീകരൻ ല​ത്തീ​ഫ് ടൈ​ഗ​ര്‍ എ​ന്ന ഭീ​ക​ര​നെ​യാ​ണ് ഷോ​പ്പി​യാ​നി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ സൈ​ന്യം വ​ധി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ആ​രം​ഭി​ച്ച​ത്. ഉ​ച്ച​യോ​ടെ ല​ത്തീ​ഫി​നെ വ​ധി​ച്ച​താ​യി സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ഒ​പ്പം ര​ണ്ടു ഭീ​ക​ര​രെ​യും സൈ​ന്യം വ​ധി​ച്ചു. താ​രി​ഖ് മൗ​ല​വി, ഷെ​രി​ഖ് അ​ഹ​മ്മ​ദ് നെ​ന്‍​ഗ്രൂ എ​ന്നി​വ​രാ​ണ് ഇ​വ​രെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​രു​വ​രും ഷോ​പ്പി​യാ​നി​ല്‍​നി​ന്നു​ള്ള​വ​രാ​ണ്.

ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രു​ന്ന വീ​ട് സൈ​ന്യം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ത്തു. ബു​ര്‍​ഹാ​ന്‍ വാ​നി​യെ വ​ധി​ച്ച​തി​നു പി​ന്നാ​ലെ ബാ​ക്കി​യു​ള്ള​വ​രെ ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി സൈ​ന്യം ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ വ​ധി​ച്ചു. കാ​ഷ്മീ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റും പി​എ​ച്ച്‌ഡി ബി​രു​ദ​ധാ​രി​യു​മാ​യ മു​ഹ​മ്മ​ദ് റാ​ഫി ഭ​ട്ടാ​ണ് കൊ​ല്ല​പ്പെ​ട്ട ഒ​രു തീ​വ്ര​വാ​ദി. ഫോ​ട്ടോ​യി​ലെ മ​റ്റൊ​രാ​ളാ​യ സ​ദ്ദാം ഹു​സൈ​ന്‍ പാ​ഡ​ര്‍ പി​ന്നീ​ട് കൊ​ല്ല​പ്പെ​ട്ടു. വാ​നി വ​ധി​ക്ക​പ്പെ​ടു​ന്ന​തി​നു മു​ന്പു​ത​ന്നെ, ഫോ​ട്ടോ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ദി​ല്‍ ഖാ​ന്‍​ഡെ ഷോ​പി​യാ​നി​ല്‍ കൊ​ല്ല​പ്പെ​ട്ടു.

2015 ഒ​ക്ടോ​ബ​റി​ല്‍ പു​ല്‍​വാ​മ​യി​ല്‍ അ​ഫാ​ഖ് ഭ​ട്ട് കൊ​ല്ല​പ്പെ​ട്ടു. 2016 ഏ​പ്രി​ലി​ല്‍ ന​സീ​ര്‍ പ​ണ്ഡി​റ്റ്, വ​സീം മ​ല്ല എ​ന്നി​വ​രും കൊ​ല്ല​പ്പെ​ട്ടു. ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​ണ് ബു​ര്‍​ഹാ​ന്‍ വാ​നി​യു​ടെ പി​ന്‍​ഗാ​മി നേ​താ​വാ​യി അ​റി​യ​പ്പെ​ട്ട ഷ​ബ്സ​ര്‍ ഭ​ട്ട് പു​ല്‍​വാ​മ​യി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​ത്. പി​ന്നാ​ലെ സം​ഘാം​ഗ​മാ​യി​രു​ന്ന അ​നീ​സും കൊ​ല്ല​പ്പെ​ട്ടു. വ​സീം ഷാ ​എ​ന്ന ഭീ​ക​ര​നെ പു​ല്‍​വാ​മ​യി​ല്‍ സൈ​ന്യം വ​ധി​ച്ചു. 11 പേ​രി​ല്‍ താ​രി​ഖ് പ​ണ്ഡി​റ്റ് 2016-ല്‍ ​കീ​ഴ​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button