Latest NewsNewsIndia

കൊടും ഭീകരൻ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം; വിഘടനവാദികള്‍ ഭീകരനെ പുകഴ്ത്തുമ്പോൾ കാശ്മീരിൽ വാനിയുടെ കോലം കത്തിച്ചു

ന്യൂഡല്‍ഹി: കൊടും ഭീകരൻ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം. വിഘടനവാദികള്‍ ഭീകരനെ പുകഴ്ത്തുമ്പോൾ കാശ്മീരിൽ വാനിയുടെ കോലം കത്തിച്ചു. അതേസമയം, ‘ബുര്‍ഹാന്‍ പോയാല്‍ ഇനിയും ആയിരക്കണക്കിന് ബുര്‍ഹാന്‍ വാനിമാര്‍ വരും’ എന്ന് തുടങ്ങിയ പ്രതികരണങ്ങളാണ് പാകിസ്താനില്‍ നിന്നും വിഘടനവാദികളില്‍ നിന്നും ട്വിറ്ററിലൂടെ പുറത്തുവന്നത്. ബുര്‍ഹാന്‍ വാനിക്ക് ഹീറോ പരിവേഷം നല്‍കാനാണ് വിഘടനവാദികളുടേയും മറ്റ് രാജ്യവിരുദ്ധരുടേയും ശ്രമമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ALSO READ: ജമ്മു കശ്മീരിൽ ബിജെപി നേതാവ് വസീം ബാരിയെയും അച്ഛനെയും സഹോദരനെയും തീവ്രവാദികൾ വെടിവച്ചു കൊന്നു

എന്നാൽ, പാകിസ്താന് ഭീകരന്റെ കോലം കത്തിച്ചാണ് കാശ്മീർ ജനത മറുപടി നൽകിയത്. പാകിസ്താന്റെ കൊടികളും കാശ്മീർ ജനത കത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. 2016 ജൂലൈ 8ന് അനന്ത് നാഗില്‍ വെച്ചാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചത്. വാനിയുടെ വധത്തെ തുടര്‍ന്ന് താഴ്വരയില്‍ മാസങ്ങളോളം വിഘടനവാദ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. ബുര്‍ഹാനിക്ക് പിന്നാലെ കമാന്‍ഡറായ സബ്‌സര്‍ ഭട്ടിനേയും ലഷ്‌കര്‍ കമാന്‍ഡര്‍ ജുനൈദ് മാട്ടുവിനെയും സൈന്യം വധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button