Latest NewsUAEGulf

പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ദുബായ് മന്ത്രാലയം

ദുബായ് : പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ദുബായ് മന്ത്രാലയം . വാടക കരാര്‍ സംബന്ധിച്ച് ദുബായ് മന്ത്രാലയം എടുത്ത തീരുമാനമാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുഗ്രഹമായത് വാടക കരാറിന്റെ കാലാവധി കൂട്ടാനൊരുങ്ങുകയാണ് ദുബായ്. ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി കൂട്ടുന്ന കാര്യം ദുബൈ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിര്‍ദേശം ദുബായ് ഭൂവകുപ്പ് സജീവമായി പരിഗണിക്കുകയാണെന്നാണ്
റിപ്പോര്‍ട്ട്.

പുതിയ വാടക നിയമത്തില്‍ കാതലായ പരിഷ്‌കരണങ്ങളാണ് ദുബായ് കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നത്. കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കുന്ന കാര്യം വിവിധ വകുപ്പുകള്‍ വിലയിരുത്തി വരികയാണെന്നും എന്നാല്‍ അന്തിമ തീരുമാനം ആയില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പുതിയ വാടക നിയമം ഉടന്‍ പ്രഖ്യാപിച്ചേക്കും. താമസ കെട്ടിടങ്ങള്‍, റിയല്‍ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട പ്രത്യക വിഭാഗങ്ങള്‍ എന്നിവയില്‍ ഏതിലായിരിക്കും നിര്‍ദേശം ഉള്‍പ്പെടുക എന്ന കാര്യത്തിലും വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button