Latest NewsInternational

സ്വവര്‍ഗ്ഗാനുരാഗ നീലച്ചിത്ര നടന്‍ അന്തരിച്ചു

ഗേ പോണ്‍ സ്റ്റാര്‍ കാസേ ജാക്സ് അന്തരിച്ചു. 29 വയസായിരുന്നു. മരണവാര്‍ത്ത ജാക്സിന്റെ എജന്റ് ക്രിസ് ക്രിസ്കോ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ജാക്സിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. സോഷ്യല്‍ മീഡിയയില്‍ നിരവധി സുഹൃത്തുക്കള്‍ ജാക്സ് ആത്മഹത്യ ചെയ്തതാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല.

2016 മുതലാണ് ജാക്സ് അശ്ലീല ചിത്ര രംഗത്ത് സജീവമായത്. റിയാലിറ്റി ഡ്യൂഡ്സിന് വേണ്ടിയായിരുന്നു ആദ്യത്തെ രംഗം. തുടര്‍ന്ന് കോര്‍ബിന്‍ ഫിഷറിനൊപ്പം ജോലി ചെയ്ത ജാക്സ് നിരവധി പ്രധാന സ്റ്റുഡിയോകളില്‍ വലിയ താരമായി. നെക്സ്റ്റ് ഡോര്‍ സ്റ്റുഡിയോസ്, മെന്‍ ഡോട്ട് കോം, ഫാല്‍ക്കന്‍ സ്റ്റുഡിയോസ്, ഹോട്ട് ഹൗസ് തുടങ്ങിയ അശ്ലീല ചിത്ര നിര്‍മാണകമ്പനികളുടെ ചിത്രങ്ങളില്‍ ജാക്സ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button