KeralaLatest News

മുണ്ട് മടക്കിക്കുത്തി നടക്കുന്ന പുരുഷന്മാരുടെ കാലുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ സ്ത്രീകള്‍ പെട്ടെന്ന് പ്രകോപിതരാകും : ഞങ്ങള്‍ക്ക് സെല്‍ഫ് കണ്‍ട്രോള്‍ കാണില്ല :ഞങ്ങളുടെ വികാരം നിങ്ങള്‍ക്കും മേലെയാണ് മുഖാവരണ വിവാദത്തില്‍ യുവതിയുടെ കുറിപ്പ് വൈറലാകുന്നു

കോഴിക്കോട്: എംഇഎസിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, മുഖാവരണത്തിന് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ സമസ്ത പോലുള്ള മുസിലം സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. മുഖാവരമം വിലക്കിയതിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തും വലിയ വിവാദങ്ങളാണ് ഉയര്‍ന്നു വരുന്നത്. ഡോ.ഫസല്‍ ഗഫൂറിനും എംഎഇഎസിനുമെതിരെ വിമര്‍ശനങ്ങള്‍ ചൊരിയുകയാണ്. സ്ത്രീകള്‍ക്ക് മാത്രം വസ്ത്രധാരണ നിബന്ധനകള്‍ മതം അടിച്ചേല്‍പ്പിക്കുന്നതിരെ ഹയറുന്നീസ.പി.എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. നിലവിലുള്ള മതസംവിധാനത്തിലെ പുരുഷാധിപത്യമനസ്സിനെയാണ് ട്രോള്‍ രൂപത്തില്‍ ഹയറുന്നീസ പരിഹസിക്കുന്നത്.

ഹയറുന്നീസയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോള്‍ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകള്‍ കാണാന്‍ പറ്റണം… (മനോഹരമായ കാലുള്ളവരുടേതാണെങ്കില്‍) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളില്‍ വച്ചുമതി. അപ്പഴേ അത് നയനാന്ദകരമാകൂ, പൊതുസ്ഥലങ്ങളില്‍ ഇതത്ര മാന്യമായ വസ്ത്രധാരണമല്ല. ഇനി അഥവാ മുണ്ടുടുത്താല്‍ തന്നെ മടക്കിക്കുത്തരുത്!

മുണ്ട് മടക്കിക്കുത്തി നടക്കുന്ന പുരുഷന്മാാരുടെ കാലുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ സ്ത്രീകള്‍ പെട്ടെന്ന് പ്രകോപിതരാകും. ഞങ്ങളുടെ ഉള്ളിലിരുപ്പ് എന്താന്ന് ഞങ്ങള്‍ക്കല്ലേ അറിയൂ, ഞങ്ങളത്ര നല്ലവരൊന്നുമല്ല. അപ്പോള്‍ പ്രശ്നങ്ങളൊഴിവാക്കാന്‍ വേണ്ടി പറയുന്നതാണ്. അല്ലാതെ ഒരു നിര്‍ബന്ധബുദ്ധിയുടെ പേരില്‍ പറയുന്നതല്ല.

പിന്നെ ‘പാന്റ്’ അത് ഭയങ്കര ടൈറ്റുള്ളതുകൊള്ളില്ല. സ്വല്‍പം ലൂസൊക്കെയുള്ള, കുത്തുന്ന നിറങ്ങളില്ലാത്ത (നരച്ചതാണെങ്കി അത്രയും നല്ലത്), സിബ്ബ് വേണ്ട, ഇലാസ്റ്റിക്കോ വള്ളിയോ മതി. മൂത്രമൊഴിക്കുമ്പോള്‍ സിബ്ബിനിടയിലൂടെ സംഗതി പുറത്തെടുക്കുന്നത് അപകടമാണ്. ഒന്നാമത് എളുപ്പമുള്ള രീതി ആയതുകൊണ്ട് നിങ്ങളേത് പൂരപ്പറമ്പിന് നടൂല് നിന്നും അത് തൊറക്കും. അത് പാടില്ല, താഴേക്ക് അഴിക്കുന്ന പാന്റാകുമ്പോ എല്ലായിടത്തൂന്നു അത് അഴിക്കാന്‍ നിങ്ങക്ക് പറ്റാതാകും. (പറ്റുന്നവര്‍ക്ക് അതിനുള്ള ശിക്ഷ വേറെ ഉണ്ടായിരിക്കും) രണ്ടാമത്… സംഗതി തിരിച്ചിടുമ്പോള്‍ സിബ്ബ് കുടുങ്ങാനുള്ള സാധ്യത, എത്ര കേസുകളാണ് ദിവസവും ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിങ്ങളുടെ ആരോഗ്യത്തിന് എന്തെങ്കിലും സംഭവിക്കുന്നത് ഞങ്ങക്ക് സഹിക്കില്ല. പിന്നെയെന്തിനാണ് ഞങ്ങള്‍ സ്ത്രീകളാണെന്നും പറഞ്ഞ് ഇങ്ങനെ നടക്കുന്നത്??

കുപ്പായമാണെങ്കിലും കണ്ണടിച്ച് പോകുന്ന നിറങ്ങള് കൊള്ളൂല, പിന്നെ ഹാഫ് കയ്യുള്ളത് ഇടരുത്, ഫുള്‍ സ്ലീവ് കഷ്ടപ്പെട്ട് മടക്കിവയ്ക്കണം,

ഒരിക്കലും ഇന്‍സേര്‍ട്ട് ചെയ്യരുത്, അപ്പോള്‍ നിങ്ങടെ ബാക്ക് തള്ളി നിക്കാന്‍ സാധ്യതയുണ്ട്. അതും ഞങ്ങളില്‍ പ്രകോപനമുണ്ടാക്കും. ഞങ്ങളെ പ്രകോപിപ്പിക്കുന്ന ഒന്നും നിങ്ങള്‍ കാണിക്കണ്ട, ഞങ്ങളതൊക്കെ രഹസ്യമായിട്ട് തുണ്ട് വീഡിയോകളില്‍ കണ്ടോളാം, അല്ലെങ്കി ഒളിച്ചിരുന്ന് കണ്ടോളാം, നിങ്ങളായിട്ട് കാണിക്കണ്ടെന്ന് മാത്രം, വേറൊന്നും കൊണ്ടല്ല, നിങ്ങളിത് സ്ഥിരമായിട്ട് ഇങ്ങനെ കാണിച്ചോണ്ട് നടന്നാ ഞങ്ങക്കതിലുള്ള രസം പോകും. അതാണ്!

ബര്‍മൂഡ, ട്രൌസര്‍, കളസങ്ങളും നിരോധിക്കണം. ഇതിനെല്ലാം മുകളില്‍ പാന്റോ മുണ്ടോ ഗൗണോ ഷര്‍ട്ടോ ഉടുക്കുകയാണെങ്കില്‍ ഓക്കെ. അങ്ങനെയല്ലെങ്കില്‍ ഇവയൊക്കെ ഞങ്ങള്‍ സ്ത്രീകള്‍ കൂടി ഇറങ്ങിനടക്കുന്ന പൊതുവിടങ്ങളില്‍ ‘സഭ്യത’യുടെ ‘അതിര്‍വരമ്പുകള്‍’ ‘ഭേദി’ക്കും. അത് കളി വേറെയാണ്, ചോദ്യോം വര്‍ത്താനോം ഒന്നുല്ല, അക്കാര്യത്തില്‍ ഞങ്ങള്‍ സ്ത്രീകള്‍ ഒറ്റക്കെട്ടാണ്. അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെയും ഞങ്ങളുടെ സ്ത്രീത്വത്തിന്റെയും വിഷയമാണ്, നോ കോംപ്രമൈസ്…

കയ്യും കഴുത്തും മൂടുന്ന ജാക്കറ്റ്, കോട്ട്- പോലുള്ളവ, യഥേഷ്ടം ധരിക്കാം. അതില്‍ മറ്റ് മാനദണ്ഡങ്ങളൊന്നുമില്ല!

ടീഷര്‍ട്ട്, ബനിയന്‍- എന്നിങ്ങനെയുള്ള കുപ്പായങ്ങള്‍ നിരോധിക്കണം. ഷര്‍ട്ടിന് താഴെ നിര്‍ബന്ധമായും ഷിമ്മീസിടണം. അല്ലെങ്കി നിങ്ങളുടെ പാപ്പം നെഴലടിച്ച് പുറത്തുകാണും. പാപ്പം, സ്ത്രീകളുടേത് മാത്രേ അട്രാക്ടീവായിരിക്കാന്‍ പാടൂ, പുരുഷന്റെ പാപ്പം അങ്ങനെ മാര്‍ക്കറ്റ് വാല്യൂ ഉള്ള പാപ്പമാകുന്നതില്‍ ഞങ്ങക്ക് യോജിപ്പില്ല. മാത്രല്ല, നിങ്ങക്ക് പാലുല്‍പാദിപ്പിക്കാനും കഴിവില്ലല്ലോ,

ബെല്‍റ്റ് ഇട്ടാലും ഇട്ടില്ലെങ്കിലും കുഴപ്പമില്ല, ഷഡ്ഡിയുടെ ഇലാസ്റ്റിക് പുറത്ത് കാണരുത്, കണ്ടാ അപ്പോത്തന്നെ അത് ഊരിവാങ്ങി, തൊണ്ടിയാക്കി കണക്കാക്കി അയാള്‍ക്കെതിരെ കേസെടുക്കണം.

ഇതിനെല്ലാം പുറമേ ചൂട് കാലത്ത് കുപ്പായമിടാതെ ഒരിക്കലും നടക്കരുത്. അന്തസിന് ചേര്‍ന്ന കാര്യമല്ലത്. അന്തസ് സ്വന്തമായിട്ടില്ലെങ്കില്‍ അത് ഞങ്ങള്‍ നിര്‍ബന്ധിച്ച് നിങ്ങളെക്കൊണ്ട് പിടിപ്പിക്കും. മിനിമം ഒരു മുലക്കച്ചയെങ്കിലും കെട്ടിയേ പുറത്തിറങ്ങാവൂ, അല്ലെങ്കില്‍ പരമാവധി കയ്യില്ലാത്ത സ്ലിപ് പോലുള്ള ഇന്നര്‍വെയേഴ്സാകാം.

എന്നിരിക്കിലും, ഓരോ ആണിനും മതപരമായ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. അപ്പോഴും ഞങ്ങള്‍ സ്ത്രീകളുടെ മേല്‍നോട്ടത്തിലായിരിക്കും ഫൈനല്‍ ഡിസിഷന്‍. അതിപ്പോ കള്ളിമുണ്ടോ, കാവിയോ, ലുങ്കിയോ ഡബിളോ എന്തുമാകട്ടെ, അതിലെല്ലാം ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വീക്ഷണകോണകങ്ങളുണ്ട്. അതുടുത്തേ പറ്റൂ.

ഹേ പുരുഷാ, പറയുമ്‌ബോ മുഖം ചുളിച്ചിട്ട് കാര്യമില്ല, എല്ലാം നിങ്ങളുടെ നന്മയ്ക്കാണ്. ഞങ്ങളുടെ വീട്ടിലും വാപ്പയും ആങ്ങളമാരും ഉള്ളതാണ്. ഞങ്ങക്കുമുണ്ട് മൂപ്പെത്തിയ കാരണവന്മാര്‍, ഞങ്ങളല്ലാതെ നിങ്ങളെ നോക്കാന്‍ മറ്റാരുണ്ട്… നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്ക് അത്രമാത്രം പ്രധാനമാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button