Latest NewsIndia

കോണ്‍ഗ്രസ് കാരണം ഐപിഎല്‍ രണ്ട് വര്‍ഷം പുറത്ത് നടത്തേണ്ടി വന്നു : വിമർശനവുമായി പ്രധാനമന്ത്രി

ജയ്‌പൂർ : ഐപിഎല്‍ വിഷയത്തിൽ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ടൂര്‍ണമെന്‍റിന് സുരക്ഷയൊരുക്കാത്ത കോണ്‍ഗ്രസ് കാരണം ഐപിഎല്‍ രണ്ട് വര്‍ഷം പുറത്ത് നടത്തേണ്ടി വന്നു. ഐപിഎല്ലിനോട് രാജ്യത്തെ യുവാക്കള്‍ വലിയ താത്പര്യമാണ് കാണിക്കുന്നത്. എന്നാല്‍ 2009ലും 2014ലും ഇന്ത്യയില്‍ ഐപിഎല്‍ നടത്താനായില്ല തീവ്രവാദികളെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പേടിച്ചിരുന്നുവെന്നും അവര്‍ക്ക് ഒരു ധെെര്യവും ഇല്ലായിരുന്നുവെന്നും രാജസ്ഥാനിലെ കരൗളിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ മോദി വിമർശിച്ചു.

2009ലും 2014ലും അവര്‍ പറഞ്ഞു തെരഞ്ഞെടുപ്പാണ്, പൊലീസ് തിരിക്കിലായതിനാല്‍ ഐപിഎല്‍ പറ്റില്ലെന്നു. ഇപ്പോഴും തെരഞ്ഞെടുപ്പ് നടക്കുന്നു. ഐപിഎല്‍ ഇപ്പോഴും ഇവിടെതന്നെയാണ് നടക്കുന്നത്. അപ്പോള്‍ പേടിയുള്ള സര്‍ക്കാരായിരുന്നുവെങ്കില്‍ മോദി ഏറെ ഉയരത്തിലാണ് നില്‍ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button