Latest NewsIndia

പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും

ന്യൂഡല്‍ഹി: ‘പിഎം നരേന്ദ്രമോദി’ ഈ മാസം 24 ന് തിയേറ്ററുകളിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന്റെ റിലീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു .തിരഞ്ഞെടുപ്പ് കഴിയുംവരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു കമ്മീഷന്റെ നിലപാട്. തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. 23 ന് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ആദ്യം ഏപ്രില്‍ അഞ്ചിന് ചിത്രം പുറത്തിറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.വിവേക് ഒബ്റോയിയാണ് നരേന്ദ്രമോദിയുടെ വേഷത്തില്‍ എത്തുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലാണ് ചിത്രം റലീസ് ചെയ്യുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button