Latest NewsKerala

ആനയെ കൊന്ന് കൊമ്പുകൾ മുറിച്ചെടുത്ത കേസ് ; മുഖ്യപ്രതി പിടിയിൽ

മലപ്പുറം: ആനയെ കൊന്ന് കൊമ്പുകൾ മുറിച്ചെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേലിനെയാണ് മഞ്ചേരിയിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. സൈലന്‍റ് വാലി വനമേഖലയിൽ വച്ച് ആനയെ വെടിവെച്ച് കൊന്ന് ഇയാളും കൂട്ടാളികളും ചേർന്ന് കൊമ്പ് മുറിച്ചെടുക്കുകയായിരുന്നു.

റഫേലിന്‍റെ വീടിന് സമീപത്തെ കിണറില്‍നിന്ന് ആനക്കൊമ്പ് കണ്ടെടുത്തു. രണ്ടരമാസമായി റാഫേല്‍ ഒളിവിലായിരുന്നു. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button