KeralaLatest News

ലക്ഷക്കണക്കിന് രൂപ വില വരുന്ന കുങ്കുമപ്പൂവുമായി യുവാവ് പിടിയിൽ

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച എട്ട് കിലോ കുങ്കുമപ്പൂവ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് യാസര്‍ അറാഫത്തിനെ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ‘കാശ്മീരി കുങ്കുമപ്പൂവ്’ എന്നറിയപ്പെടുന്ന കുങ്കുമപ്പൂവാണ് പിടിച്ചെടുത്തത്. ഇന്ത്യയില്‍ ഇതിന് കിലോഗ്രാമിന് 2.50 ലക്ഷം രൂപയാണ് വിലയെങ്കിലും വിദേശത്ത് കിലോഗ്രാമിന് 50 ലക്ഷം രൂപ വരും. യാത്ര ചെയ്യുന്നതിനുള്ള വിമാനടിക്കറ്റും ഇരുപതിനായിരം രൂപയുമായിരുന്നു കുങ്കുമപ്പൂവ് കടത്തുന്നതിന് ഇയാൾക്കുള്ള പ്രതിഫലം. ഇയാളെ ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button