Latest NewsKerala

ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണം: പ്രിന്‍സിപ്പലിനു നോട്ടീസ്

കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്നും, വിഷയത്തില്‍ മാനേജ്‌മെന്റിന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കണമെന്ന് യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്

തൃശ്ശൂര്‍: യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപകരുടെ സര്‍വീസ് മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന കേരള വര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെയുള്ള ആരോപണത്തില്‍ യുജിസി റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്  കേരള വര്‍മ്മ കോളേജ് പ്രിന്‍സിപ്പളിന് യുജിസി നോട്ടീസയച്ചു.

കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്നും, വിഷയത്തില്‍ മാനേജ്‌മെന്റിന്റെ നിലപാട് എന്താണെന്നും വ്യക്തമാക്കണമെന്ന് യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സംഭവത്തില്‍ കോളേജ് തലത്തില്‍ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തില്‍ ചോദിച്ചിട്ടുണ്ട്. അതേസമയം കവിതാ മോഷണത്തില്‍ അന്വേഷണം നടന്നിട്ടുണ്ടെങ്കിലും അതിന്റെ റിപ്പോര്‍ട്ട് നല്‍കാനും യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്.

അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്ത് തൃശ്ശൂര്‍ സ്വദേശി സിആര്‍ സുകു യുജിസിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button